Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പടന്നക്കാടിന് സമീപം
സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
12.75 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പടന്നക്കാട് കുറുന്തൂരിലെ അബ്ദുൾ സഫ് വാൻ 29 ,പടന്നക്കാട്ടെ മുഹമ്മദ് ആഷിഖ് 24 എന്നിവരാണ് പിടിയിലായത്. കുറുന്തൂർ ചേണുങ്കാൽ റോഡിൽ നിന്നും ഹോസ്ദുർഗ് പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ നടത്തിയ റെയിഡിലാണ് മയക്ക് മരുന്ന് പിടിച്ചത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ സനീഷിൻ്റെ നേതൃത്വത്തിൽ  ഡാൻസാഫ് അംഗങ്ങൾ വാഹനം തടഞ്ഞ് വെക്കുകയും ഇൻസ്പെക്ടർ ദിനേശനെ വിവരം അറിയിക്കുകയും ചെയ്തു.
എസ്. ഐ സി.വി. പ്രേമൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments