Ticker

6/recent/ticker-posts

വീട്ടിലെ കിടപ്പ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വീട്ടിലെ കിടപ്പ് മുറിയിൽ
 യുവാവിനെ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി.
വീടിൻ്റെ മുകൾ നിലയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഉദിനൂർ കിനാത്തിലെ വല്ലയിൽമുൻ പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം സുലോചനയുടെയും 
 പിലിക്കോട് തെരുവിലെ പരേതനായ കെ.വി. മോഹനൻ്റെയും മകൻ വി. സുനീഷ്  37 ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 നാണ് സംഭവം . ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടത്തി.
 ഭാര്യ :
കൊടക്കാട് വലിയപൊയിലിലെ 
രസ്ന .
ഏക മകൻ ഫിദൽ. സഹോദരൻ
 സൂരജ് വല്ലയിൽ .
ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ കിനാത്തിൽ വായനശാല പരിസരത്ത് പൊതുദർശനം.
ഒരു മണിക്ക് കിനാത്തിലെ വീട്ടിലെത്തിക്കും. ഉച്ചക്ക് ഒന്നരക്ക് പിലിക്കോട് തെരുവിലെ വീട്ടിൽ പൊതുദർശനം 2 മണിയോടെ മട്ടലായി സമുദായ ശ്മശാനത്തിൽ സംസ്കാരം.
Reactions

Post a Comment

0 Comments