Ticker

6/recent/ticker-posts

മെത്താംഫെറ്റാമൈനുമായി രണ്ട് പേർ കസ്റ്റഡിയിൽ, ഉണക്ക കഞ്ചാവുമായി പ്രതി പിടിയിൽ

കാസർകോട്:മെത്താംഫെറ്റാമൈനുമയി രണ്ട്
യുവാക്കൾ കസ്റ്റഡിയിൽ. മറെറാരു സംഭവത്തിൽ
ഉണക്ക കഞ്ചാവുമായി പ്രതിയെ പിടികൂടി. ഓണാഘോഷം മുൻ നിർത്തി എക്സൈസ് ഇന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
  മംഗൽപാടി   ചെറുഗോളിയിൽ നിന്നും 0.6 ഗ്രാം മെത്താംഫിറ്റമിനുമായി   ചെറുഗോളി ടി.എം. ഹാരിസ് 
36 ആണ് പിടിയിലായത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ പ്രിവന്റിവ്  ഓഫീസർ ജിജിൻ , മൊയ്തീൻ സാദിക്ക് സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത് , ജിതിൻ ,വനിത സിവിൽ എക്സൈസ് ഓഫീസർ ഹരിശ്രീ എക്സൈസ് ഡ്രൈവർ ക്രിസ്റ്റി എന്നിവർ ചേർന്നാണ് പിടികൂടിയത്.
 ഇച്ചിലംകോട്  ദീനാർ നഗർ  വീട്ടിൽ നിന്ന്  0.85 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച   ദീന നഗർ  മൊയ്‌ദീൻ ഫൈറൂസിനെ  
32 കുമ്പള എക്സൈസ് പിടികൂടി.
 എക്സൈസ് റേഞ്ച് കാസർകോട് , എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്  നടത്തിയ പരിശോധനയിൽ  നെല്ലിക്കുന്ന് വച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച  നെല്ലിക്കുന്ന് കടപ്പുറത്തെ നൂറുദ്ധീൻ 29 പിടിയിലായി.
വിദ്യാനഗർ പൊലീസും ഡാൻസാഫും ചേർന്ന്
 കഞ്ചാവ് ബീഡി വലിച്ച 4 പേരെ പിടികൂടി.
Reactions

Post a Comment

0 Comments