Ticker

6/recent/ticker-posts

ഫോൺ കോളിലൂടെ ബാങ്ക് അക്കൗണ്ടിലെ ഒന്നെ കാൽ ലക്ഷം രൂപ കവർന്നു

കാസർകോട്:ഫോൺ കോളിലൂടെ ബാങ്ക് അക്കൗണ്ടിലെ ഒന്നെ കാൽ ലക്ഷം രൂപ കവർന്നു. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ കോൾ വന്നതിന് പിന്നാലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമായി 121147 രൂപ നഷ്ടപെട്ടെന്നാണ് പരാതി.
കുമ്പള ഹേരൂരിലെ മൊയ്തീൻ കുഞ്ഞി 61 ക്കാണ് പണം നഷ്ടപ്പെട്ടത്.
പരാതിക്കാരൻ്റെ മൊബൈൽ നമ്പറിലേക്ക് അറിയാത്ത നമ്പറിൽ നിന്നും കോൾ വരികയും ശേഷം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ തുടർച്ചയായി ഫെഡറൽ ബാങ്കിലെയും കെ ജി ബി ബാങ്കിലെയും അക്കൗണ്ടുകളിൽ നിന്നും പണം പല തവണകളായി നഷ്ടപ്പെട്ടെന്നാണ് പരാതി. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments