നായ ആക്രമിച്ചു. ഇന്ന് വൈകീട്ട് മുതലാണ് പേപ്പട്ടി തുടരെ തുടരെ ആളുകളെ കടിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലും ജില്ലാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചു.അതിഞ്ഞാൽ, തെക്കെപ്പുറം, കൊളവയൽ, കൊത്തിക്കാർ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലായാണ് ഒരേ നായ നിരവധി പേരെ കടിച്ചത്. അതിഞ്ഞാലിലെ ഷാജഹാനെ 35 കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ പോകുന്നതിനിടെ പട്ടി ചാടി കടിക്കുകയായിരുന്നു. അജാനൂരിലെ പുഷ്പന് കടിയേറ്റു. കൊത്തിക്കാലിൽ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് കുട്ടികൾക്കും കൊളവയലിൽ ഒരു കുട്ടിക്കും കടിയേറ്റു. അജാനൂർ പഞ്ചായത്ത് 22 ആം വാർഡ് അംഗം കാവ്യയെയാണ് പട്ടി ആക്രമിക്കാൻ ശ്രമിച്ചത്. പട്ടിയുടെ നഖം കൊണ്ട് ഇവരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുത്ത നിറത്തിലുള്ള പട്ടി കാഞ്ഞങ്ങാട് നഗരത്തോട് ചേർന്നുള്ള ഭാഗങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളെ ഒന്നാകെ ഭീതിയിലാഴ്ത്തി. രാത്രി നായ ചിത്താരി ഭാഗത്തേക്ക് ഓടിയതായാണ് വിവരം. പേപ്പട്ടി ഭീതിയെ തുടർന്ന് വടിയുമായി നടന്ന് പോവുകയായിരുന്ന ബല്ലാകടപ്പുറത്തെ മിദ്ലാജിനെ
പട്ടി ചാടി കടിക്കാൻ ശ്രമിച്ചു . കടിയേൽക്കാതെയുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു. പഞ്ചായത്ത് മെമ്പർ ഖാലിദ് അറബിക്കാടത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പട്ടിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തി.
നെഞ്ചിൽ പട്ടിയുടെ കടിയേറ്റ് പരിക്കുക ളോടെ മുട്ടും ന്തലയിലെ ന്യൂമാനെയും 13 കൈക്കും കാലിനും ഉൾപെടെ കടിയേറ്റ ഹംസാന 12 യെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാലിദ് അറബിക്കാടത്ത്, ഷംസുദീൻ കൊളവയൽ ഉൾപെടെ ഉള്ളവർ ജില്ലാശുപത്രിയിലെത്തി.
0 Comments