Ticker

6/recent/ticker-posts

കാണാതായ വീട്ടമ്മയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി

കാസർകോട്:കാണാതായ 
വീട്ടമ്മയുടെ മൃതദേഹം
 തോട്ടിൽ നിന്നും കണ്ടെത്തി. രാവിലെ മുതൽ ആരംഭിച്ച തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഡൂർ തിമ്മനഗുണ്ഡി ചോമണ്ണനായ ക്കിൻ്റെ ഭാര്യ ഗുലാബി 66 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അടക്ക പെറുക്കാൻ പോയസ്ത്രീയെ ഇന്നലെ
വൈകീട്ട് മുതൽ കാണാതാവുകയായിരുന്നു.
ചാലിൻ്റെ കരയിൽ ചെരിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ ചാലുകളിലടക്കം തിരച്ചിൽ നടത്തുകയായിരുന്നു.
 വൈകീട്ട് 4.30 മണിയോടെയാണ് വീട്ടിൽ നിന്നും തോട്ടത്തിലേക്ക് പോയതായിരുന്നു. കാണാതായ സ്ഥലത്ത് നിന്നും അൽപ്പം അകലെയായി കുറ്റിക്കാടിനടുത്തായി കുട്വങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നു.
Reactions

Post a Comment

0 Comments