Ticker

6/recent/ticker-posts

ഓണം ഗാനമേള സംഘാടകർക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട്:ഓണാഘോഷത്തിൻ്റെ ഭാഗമായി
 ഗാനമേള നടത്തുകയും സംഘർഷ മുണ്ടാവുകയും ചെയ്ത സംഭവത്തിൽ
സംഘാടകർക്കെതിരെ 
പൊലീസ് കേസ്.
ചുള്ളിക്കരയിൽ ഓണാഘോത്തോടനുബന്ധിച്ച് ഗാനമേള നടത്തി എന്നതിനാണ് രാജപുരം പൊലീസ് സ്വമേധയ കേസെടുത്തത്.
പ്രതിഭ ലൈബ്രറി ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.
പൊലീസ് അനുമതിയില്ലാതെ ഗാനമേള നടത്തിയെന്നാണ് കേസ് . സമയ പരിധികഴിഞ്ഞിട്ടും പൊലീസ് ആവശ്യപ്പെട്ടിട്ടും പരിപാടി അവസാനിപ്പിച്ചില്ലെന്നും സ്ഥലത്ത് സംഘർഷമുണ്ടായതായും കേസിൽ പറയുന്നു.
Reactions

Post a Comment

0 Comments