കാഞ്ഞങ്ങാട്:ഓണത്തിരക്ക് മുൻ നിർത്തി നീലേശ്വരത്തും കാഞ്ഞങ്ങാട്ടും ഗതാഗത നിയന്ത്രണം.
നീലേശ്വരം നഗരത്തിൽ ഓണക്കാലത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
നീലേശ്വരം നഗരത്തിൽ എത്തുന്ന വാഹനങ്ങൾ നീലേശ്വരം പാലസ് ഗ്രൌണ്ടിൽ പാർക്ക് ചെയ്യാം.
കോൺവെന്റ് ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ഒമേഗ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഗ്രൌണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഉത്രാട ദിനത്തിൽ നഗരത്തിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് നഗരസഭാ ഓഫീസ് കോമ്പൌണ്ട് പാർക്കിംഗിനായി ഉപയോഗിക്കാം.
എൻ.എച്ച് - തെരു - തളിയിലമ്പലം – രാജാ ക്ലിനിക് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
എൽ ഐ സി ഓഫീസ് മുതൽ പോസ്റ്റ് ഓഫീസ് വരെ റോഡിന് ഇരുവശവും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
രാവിലെ 9 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയിൽ മെയിൻ ബസാറിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് ലോഡിങ് നിരോധി ച്ചിരിക്കുന്നു.
വഴിയോര കച്ചവടം പട്ടേന ജംഗ്ഷൻ മുതൽ ചിറപ്പുറം വരെ ക്രമീകരിക്കേണ്ടതാണ്.
റെയിൽവെ യാത്രക്കാർ വാഹന പാർക്കിംഗിന് റെയിൽവെ പാർക്കിംഗ് സ്ഥലം ഉപയോഗപ്പെടുത്തേണ്ടതാണ്. റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പോലീസ് ഫൈൻ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
ഓണം വരെ ട്രാഫിക് ക്രമീകരണം കർശനമായി നടപ്പിലാക്കും.
കാഞ്ഞങ്ങാട് നഗരത്തിലും ട്രാഫിക് പരിഷ്കരണം
നിലവിലുള്ള പഴയ ബസ്റ്റാന്റിൽ ബസുകൾ പാർക്ക് ചെയ്യുവാൻ പാടില്ല. കയറി ഇറങ്ങി ബസ് ആലാമിപ്പള്ളി ബസ്റ്റാന്റിൽ മാത്രം പാർക്ക് ചെയ്യണം
ആലാമിപ്പള്ളി ബസ്റ്റാന്റിൽ നിന്നും എല്ലാ ബസുകളും ട്രിപ്പ് ആരംഭിക്കുകയും അവിടെതന്നെ അവസാനിപ്പിക്കുകയും വേണം
പട്ടണത്തിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾ ടൗണിന് പുറത്ത് വാഹനം പാർക്ക് ചെയ്യണം.പൊതു ഗതാഗതം ഉപയോഗിച്ചുകൊണ്ട് സഹകരിക്കണം
നഗരസഭ ഒരുക്കിയ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.
ടൂറിസ്റ്റ് ബസ് ,ടാക്സി എന്നിവ പ്രത്യേകം അനുവദിച്ച സ്ഥലത്തു മാത്രം പാർക്ക് ചെയ്യുക.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ല.
വഴിയോര കച്ചവടകാർക്ക് നഗരസഭ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അത്തരം കച്ചവടങ്ങൾ ആ പ്രദേശങ്ങളിൽ മാത്രം കച്ചവടം നടത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങൾ അലോസരമായി പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.പാർക്കിംഗ് അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക.
റെയിൽവേ യാത്രക്കാർ വാഹനം റെയിൽവേസ്റ്റേഷൻ പരിസരത്ത് മാത്രം പാർക്ക് ചെയ്യുക.നഗരത്തിനകത്ത് പാർക്ക് ചെയ്യരുത്.അല്ലാത്തപക്ഷം ശിക്ഷാ നടപടികൾ ഉണ്ടാകുന്നതാണ്.
വ്യാപാരികൾ അവരവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുവാൻ പാടില്ല.
നഗരസഭയും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നാണ്
0 Comments