കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അമ്പലത്തറ സ്വദേശി അറസ്ററിൽ.
കേസിന്റെ തുടരന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ അന്വേഷണത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട മയക്കുമരുന്നിന്റെ കേരളത്തിന് പുറത്തുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണസംഘം സജീവമായി പരിശോധിച്ചു വരുന്നുണ്ട്. മയക്കുമരുന്ന് ബിസിനസിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതാണ്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കണ്ടെത്തി പരിശോധിക്കുന്നതും പിടികൂടുന്നതിനുള്ള നടപടി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആസൂത്രണം ചെയ്തു വരികയാണ്. കേസിൽ ഉൾപ്പെട്ട അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബീറിനെ 33 അമ്പലത്തറയിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തു.
0 Comments