കാഞ്ഞങ്ങാട് :പട്ടാപകൽ പള്ളി ഖത്തീബിൻ്റെ മുറിയുടെ പൂട്ട് തകർത്ത് മുപ്പതിനായിരം രൂപയും സൗദി റിയാലും കവർച്ച ചെയ്തു. പുതിയ കോട്ട പള്ളിയിൽ ഇന്ന് രാവിലെ 8.45 നാണ് കവർച്ച.
ഖത്തീബ് ഒ.കെ. അബ്ദുള്ള ഫൈസിയുടെ താമസമുറി കുത്തി തുറന്നായിരുന്നു കവർച്ച. അദ്ദേഹം കുളിക്കാൻ പുറത്തിറങ്ങിയതക്കം നോക്കിയാണ് കവർച്ച.
പള്ളിയുടെ മുകൾ നിലയിലെ മുറിയാണ് കുത്തി തുറന്നത്.
പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു.
കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
0 Comments