Ticker

6/recent/ticker-posts

കാസർകോട് കലക്ട്രേറ്റിലെ ഉദ്യോഗസ്ഥ ഐസ്ക്രീമിൽ കലർത്തി എലിവിഷം കഴിച്ച് മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ ആകസ്മിക മരണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി

കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

കാസർകോട്: കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ ആകസ്മിക മരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാനഗര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിനു പുറമേയാണിത്. ആശാലത വിദ്യാനഗര്‍പൊലീസിന് മൊഴിയില്‍ പറയുന്നത്  പ്രകാരമാണ്: ' ആഗസ്റ്റ് 7ന് രാവിലെ 10 മണിയോടെ മൂന്ന് പാക്കറ്റ് എലിവിഷം (റാറ്റോള്‍) പേസ്റ്റ് ഐസ് ക്രീമില്‍ കലര്‍ത്തി കഴിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് കഴിക്കാനുള്ള കാരണം ഞാന്‍ വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലും അത് മൂലമുള്ള മെന്റല്‍ സ്ട്രസ് കാരണം കുറച്ച് ദിവസമായി മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് ആര്‍ക്കെതിരെയും പരാതിയില്ല ഞാന്‍ ഇത് സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ തീരുമാനിച്ച് ചെയ്തതാണ്. '
ആഗസ്റ്റ് ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആഗസ്റ്റ് 9 ന് ഉച്ചക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആശാലത മരണപ്പെട്ടത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്ടറേറ്റില്‍ തന്നെയുള്ള എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലിലും മികച്ച രീതിയിലാണ് അവര്‍ സേവനം നടത്തിയിരുന്നതെന്നാണ് സ്‌പെഷ്യല്‍ സെല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചത്.  അന്വേഷണത്തില്‍ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Reactions

Post a Comment

0 Comments