Ticker

6/recent/ticker-posts

വനത്തിനുള്ളിലെ അസ്ഥികൂടം: ആളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്:  വനത്തിൽ
കണ്ടെത്തിയ  അസ്ഥികൂടം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റ് വാങ്ങി.
 നാല് മാസം മുമ്പ് കാണാതായ ഭീമനടി മൗക്കോട് കക്കോടിയിലെ മാത്യു തോമസിന്റെതാണ് 56  അസ്ഥികൂടമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം തുടരും. ഡി എൻ എ  പരിശോധന നടത്തി മാത്യുവിൻ്റെ തന്നെയാണോയെന്ന് ഉറപ്പാക്കിയ ശേഷമേ  പൊലീസ് കേസ് അവസാനിപ്പിക്കുകയുള്ളൂ.  കയ്യിലെ സ്റ്റീൽ വളയും വസ്ത്രവും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.മാർച്ച് മുതലാണ് മാത്യു തോമസിനെ കാണാതായത്.രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ
പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനകത്താണ് കഴിഞ്ഞ ദിവസം രാവിലെ അസ്ഥികൂടം കണ്ടെത്തിയത്.
തൂങ്ങി മരിച്ച ശേഷം മൃതദേഹം അഴുകി നിലത്ത് വീണതാകാമെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments