Ticker

6/recent/ticker-posts

കടയിൽ നിന്നും ടാബ് വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി അറസ്റ്റിൽ

കാസർകോട് : പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മൊബൈൽ കടയിൽനിന്ന് വിലകൂടിയ ടാബ് വാങ്ങി പണം നൽകാതെ കബളിപ്പിച്ചു മുങ്ങിയ കേസിൽ പ്രതി അറസ്റ്റിൽ. 
കൊച്ചിഎടപ്പള്ളി വാസുദേവപുരം പാലസ് സ്വദേശി കിഷോർ ശങ്കർ 41 ആണ് കാസർകോട് പൊലീസിന്റെ പിടിയിലായത്.
ജൂലൈ 20 ന് വൈകിട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള 'ബ്രിഡ്ജ് മൊബൈൽ സ്റ്റാർ' കടയിൽ നിന്നും
44,999 രൂപ വിലവരുന്ന സാംസങ് ടാബ്  ടാബ് വാങ്ങിയ പ്രതി, ഡിസ്കൗണ്ട് കഴിച്ച് 32,492 രൂപ കാനറ ബാങ്ക് ആപ്പ് വഴി നൽകാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പണം നൽകാതെ ടാബുമായി കടന്നുകളയുകയായിരുന്നു.
കടയുടമയുടെ പരാതിയെ തുടർന്ന്  പൊലീസ്  കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ എം.ടി.പി സെയ്ഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 
പ്രതിയിൽനിന്ന് ടാബ് ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments