കാസർകോട്:വീടിൻ്റെ വാതിൽ പൂട്ട് പൊളിച്ച് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഏഴരലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ മുറിക്കകത്തെ അലമാരകൾ കുത്തി തുറന്ന് കവരുകയായിരുന്നു.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേള ചർലടുക്കത്താണ് കവർച്ച.
കഴിഞ്ഞ 4 ന് രാത്രി അടച്ചിട്ട വീട് ഇന്ന് ഉച്ചക്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.
വീട്ടുടമയുടെ ബന്ധുവായ എം. എ. അബ്ദുൾ ഖാദറിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു. മൂന്ന് വളകൾ, കരിമണി മാല, മോതിരവുമാണ് നഷ്ടപ്പെട്ടത്.
0 Comments