കാഞ്ഞങ്ങാട്: പൊലീസ് നടത്തിയ മിന്നൽ പരിശോധനയായ 'ഓപ്പറേഷൻ സൈ-ഹണ്ട് 4.0'-ൽ വ്യാപക നടപടികൾ. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനയിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിൻവലിച്ചവർ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാർത്ഥികൾ അക്കൗണ്ടുകൾ ഇത്തരം തട്ടിപ്പുകാർക്ക് കൈമാറുന്നത് വർദ്ധിച്ചു വരുന്നുണ്ട്. രക്ഷിതാക്കൾ ഇത് വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിന്റെ മേൽനോട്ടത്തിൽ കാസർകോട് അഡീഷണൽ എസ്.പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരായ അച്യുത് അശോക് (കാസർകോട്), വിനോദ്കുമാർ (ബേക്കൽ), അനിൽകുമാർ എം.വി (കാഞ്ഞങ്ങാട്) , സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ രാജീവൻ, സബ് ഇൻസ്പെക്ടർ ഷിനു, ജില്ലാ സൈബർ സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത ഉപകരണങ്ങൾ മൊബൈൽ ഫോണുകളടക്കം 18.
അറസ്റ്റ് രേഖപ്പെടുത്തിയത്
രണ്ട് പേരുടെ .
രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണത്തിനായി പ്രിത്യേക അന്വേഷണ സംഘനങ്ങൾ രൂപികരിച്ചു.
0 Comments