വരക്കാട്: 2026-ലെ ചിറ്റാരിക്കൽ സബ്ജില്ലാ ശാസ്ത്രമേളയുടെ മുന്നോടിയായുള്ള സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ നിർവഹിച്ചു.
വരക്കാട് സ്കൂളിൽ നടന്ന ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂളും വരക്കാട് എം.ജി.എം. യു.പി. സ്കൂളും സംയുക്തമായാണ് ഇത്തവണത്തെ സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. വിദ്യാർത്ഥികളുടെ ശാസ്ത്ര-സാങ്കേതിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മേള വൻ വിജയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. ജോസ്, പി റ്റി എ പ്രസിഡന്റ് മനോജ് എം.ബി., സി.പി. സുരേശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെമി മോൾ ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ലിനി കെ.വി.നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
0 Comments