Ticker

6/recent/ticker-posts

40 കിലോയോളം മ്ലാവിറച്ചിയും തോക്കുമായി യുവാവ് അറസ്റ്റിൽ, രണ്ട് പേർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: മ്ലാവിനെ വേട്ടയാടിയ 40 കിലോയോളം ഇറച്ചിയുമായി ഒരാളെ അറസ്റ്റ് ചെയ്തു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. 
പനത്തടി സെക്ഷനിലെ പനത്തടി റിസർവ് വനമേഖലയിൽ കാട്ടൂർ കൂപ്പ് ഭാഗത്ത് വന്യമൃഗ വേട്ട നടക്കുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ്  ഓഫീസർ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. 
വി. പ്രകാശൻ, വിമൽ രാജ് , വിനീത് , പ്രവീൺകുമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് ആയ സുമേഷ് കുമാർ  എന്നിവർ പുലർച്ചെ സ്ഥലത്തെത്തുകയും ചാക്കിലാക്കിയ ഇറച്ചിയുമായി വരുന്ന മൂന്ന് പ്രതികളെ കാണുകയും ചെയ്തു .
പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പിടികൂടി. കർണാടക സ്വദേശി എം .എ ച്ച് സിദ്ദിഖ്  50 ആണ് പിടിയിലായത്.
 ബാക്കിയുള്ള രണ്ടു പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. നൗഫൽ, സുബൈർ എന്നിവരാണ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടത്. 40 കിലോയോളം ഭാരം ഉള്ള മ്ലാവ് ഇറച്ചിയും ഒരു തോക്കും ഉണ്ടയും പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു.
  കുറേ മാസങ്ങളായി ഈ ഭാഗങ്ങളിൽ വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ  കെ. രാഹുൽ മുമ്പാകെ ഹാജരാക്കുകയും  തെളിവെടുപ് നടത്തുകയും മ്ലാവ്ൻ്റേ തലയും ഉടലും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ  പ്രതിയുടെ മൊഴി രേഖപ്പെടുത്തി.
രക്ഷപ്പെട്ട  പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്ഥിരം വേട്ട ടീം ആണിവരെന്ന് വനപാലകർ പറഞ്ഞു.
Reactions

Post a Comment

0 Comments