Ticker

6/recent/ticker-posts

കാറിൽ എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവ് താമസിച്ച കാസർകോട്ടെ ലോഡ്ജിൽ നിന്നും മയക്ക് മരുന്ന് പിടിച്ചു

കാഞ്ഞങ്ങാട്: കാറിൽ കടത്തിയ എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവ് താമസിച്ച കാസർകോട്ടെ ലോഡ്ജിൽ നിന്നും പൊലീസ് വീണ്ടും മയക്ക് മരുന്ന് പിടിച്ചു.
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതി താമസിച്ചു വന്ന ലോഡ്ജ് മുറിയിൽ നിന്നുമാണ് വീണ്ടും 2.8951 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇന്ന് പുലർച്ചെ കാസർകോട് പൊലീസ് ലോഡ്ജ് മുറി റെയിഡ് ചെയ്ത് സെൽഫിൽ സൂക്ഷിച്ച മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ ഓടിയ കാറിനെ പിന്തുടർന്ന് പിടികൂടി കാറിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിനെയാണ് പിന്തുടർന്ന് പിടികൂടിയത്.
ഉദിനൂർ പരുത്തിച്ചാലിലെ എ. സി. മുഹമ്മദ് സബീർ 42  അറസ്റ്റിലായിരുന്നു.
മേൽപ്പറമ്പ ഇൻസ്പെക്ടർ ടി. അഖിലിൻ്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി താമസിച്ച് വന്ന ലോഡ്ജ് മുറിയിലും
 എം.ഡി. എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
Reactions

Post a Comment

0 Comments