കാഞ്ഞങ്ങാട്: പുലി കൊന്ന് പാതി ഭക്ഷിച്ച നിലയിൽ വീടിന് സമീപം വളർത്തു പട്ടിയുടെ ജഡം കണ്ടെത്തി. ജനവാസ കേന്ദ്രങ്ങളിൽ പുലി ഭീതി ഉയർന്നതോടെ സ്ഥലത്ത് വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.
പാണത്തൂർ പരിയാരത്താണ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചത്.
പരിയാരം സ്വദേശിയുടെ വളർത്തു പട്ടിയെയാണ് വീട്ടുപരിസരത്ത് പുലി പിടിച്ചത്. സമീപ പ്രദേശത്ത് കഴിഞ്ഞ ആഴ്ച പുലിയെ ചത്ത നിലയിലും കണ്ടിരുന്നു.
പുലി പട്ടിയെ കൊന്ന പ്രദേശത്ത് വനപാലകർ പരിശോധന നടത്തി .
കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. രാഹുലിൻ്റെ മേൽനോട്ടത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
0 Comments