Ticker

6/recent/ticker-posts

മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്:  കെഎ സ്ആർടിസി മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. യുവാവ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിക്കുകയും പൊലീസ് ഇത് മാധ്യമങ്ങൾക്ക് നൽകുകയും സോഷ്യൽ മീഡയയിൽ കണ്ട് യുവാവിനെതിരിച്ചറിയുകയായിരുന്നു.
 തിരുവനന്തപുരം സ്വദേശി. ശംഖുമുഖം സ്വ ദേശി ഷാരോൺ പോളാണ് 37 മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.  ഷാരോൺ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമയാണ് യുവാവിനെ ഫോട്ടോകണ്ട്
 തിരിച്ചറിഞ്ഞത്.
മൂന്ന് ദിവസം മുൻപ് മേൽപ്പറമ്പിലായിരുന്നു അപകടം.
വർഷങ്ങൾക്കു മുമ്പ് കാസർകോട്ടെത്തിയ ഷാരോൺ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്നു.
 ബന്ധുക്കൾ എത്തി മൃതദേ ഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
Reactions

Post a Comment

0 Comments