Ticker

6/recent/ticker-posts

മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: അംഗനവാടിക്ക് മുന്നിൽ സ്ഥാപിച്ച കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി പതിനൊന്ന് വയസുകാരൻ മരിച്ചു.
മടിക്കൈ മൂന്ന് റോഡ് നാന്തംകുഴിയിൽ ഇന്ന് വൈകീട്ട് 4.45 മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
മൂന്ന് റോഡിലെ ഇരപ്പിൽ രാജേഷ്,
 കെ. നീതുവിൻ്റെയും മകൻ അനൈഗ് ആണ് മരിച്ചത്.
നാന്തംകുഴി അംഗനവാടിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു . കാഞ്ഞിരപൊയിൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments