Ticker

6/recent/ticker-posts

പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് നിലയിൽ . ഇന്ന്
വൈകീട്ട് 3 മണിയോടെയാണ് അപകടം.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ചെന്നൈ സെൻട്രൽ മെയിലിൽ നിന്നും അബദ്ധത്തിൽ വീഴുകയായിരുന്നു.
കണ്ണൂർ ഉളിക്കൽ കൈതക്ക മാത്യുവിൻ്റെ മകൻ മനോജ് കുമാറാണ് 32 ട്രെയിനിൽ നിന്നും വീണത് . പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവാവിനെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ്
ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ട്രെയിനിൽ വലിയ തിരക്ക് ഉണ്ടായിരുന്നതിനാൽ വാതിലിന് സമീപത്ത് നിന്നും തെറിച്ചു വീണതാണെന്ന് കരുതുന്നു.
റെയിൽവെ പൊലീസ് സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments