Ticker

6/recent/ticker-posts

കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽ നിന്നും യുവതിയിൽ നിന്നും പൊലീസ് എം.ഡി.എം.എ പിടിച്ചു

കാഞ്ഞങ്ങാട്:കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽ നിന്നും യുവതിയിൽ നിന്നും പൊലീസ് എം.ഡി.എം.എ പിടിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് കാറും മയക്ക് മരുന്നും കസ്റ്റഡിയിലെടുത്തു.
പെരുമ്പള ചട്ടഞ്ചാലിലെ മുഹമ്മദ് ഫൈസൽ എന്ന ഫൈസൽ 34, പൊയ്നാച്ചി വിജയ ക്വാർട്ടേഴ്സിലെ യാസിറിൻ്റെ ഭാര്യ തസ്ലീം ഫർസാന 24 എന്നിവരാണ് അറസ്റ്റിലായത്. ഒരു ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് ദേശീയ പാതയിൽ ചെർക്കളയിൽ വച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും വിദ്യാനഗർ പൊലീസും ചേർന്നാണ് പിടികൂടിയത്.
യുവതിയും യുവാവും കാസർകോട് ഭാഗത്ത് നിന്നും ചട്ടഞ്ചാൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു.
 മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments