Ticker

6/recent/ticker-posts

പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

കാഞ്ഞങ്ങാട്:പൂച്ചയെ വിഴിങ്ങി അനങ്ങാൻ കഴിയാത്ത നിലയിൽ വീടിന്ന് സമീപം കണ്ട വലിയ പെരുമ്പാമ്പിനെ
നാട്ടുകാർ പിടികൂടി. വലിയ
വളർത്തു പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ കുറ്റിക്കാട്ടിൽ ഇന്ന്വൈകിട്ടോടെ കാണുകയായിരുന്നു.
ബേക്കൽ മൗവ്വലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് യന്ത്ര ഉപയോഗിച്ച് വെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികൾ ആണ് പാമ്പിനെ കണ്ടത്.
 പ്രദേശത്ത് നിന്നും മുൻപും നിരവധി പെരുപാമ്പുകളെ പിടികൂടിയിരുന്നു ഒന്നര മീറ്റർ നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന പാമ്പിനെ വനം വകുപ്പിന്കൈമാറി.അബ്ദുല്ല ജലാലി, നാസർ , കരിം പള്ളത്തിൽ, ശുഹൈബ്, ബോയി മജീദ്, ഹുസൈൻ.എന്നിവരാണ് പാമ്പിനെ പിടികൂടിയത്.
Reactions

Post a Comment

0 Comments