Ticker

6/recent/ticker-posts

ദേശീയ പാതയിൽ നിന്നും ജില്ലാശുപത്രിയിലേക്കുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു

കാഞ്ഞങ്ങാട്: ദേശീയപാത 66-ൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന വഴിയിൽ നിലനിൽക്കുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ തിരക്കിട്ട നീക്കം.
 ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലുകൾക്ക് ഫലം കാണുന്നു. 
ജില്ലാ ആശുപത്രിയിലേക്ക് രോഗികൾക്കും ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായി എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ സ്ഥിരമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.
കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ വിളിച്ചുചേർത്ത യോഗത്തിൽ  വിശദമായ ചർച്ച നടന്നു. ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി, റവന്യൂ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, ജില്ലാ ആശുപത്രി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് മുന്നോടിയായി ദേശീയപാത 66-ൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധനയും നടത്തി. ആശുപത്രിയിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള തടസങ്ങൾ, വാഹന ഗതാഗതത്തിലെ പ്രയാസങ്ങൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിശോധിച്ചു.
ദേശീയപാത അതോറിറ്റിയെ പ്രതിനിധീകരിച്ച് സൈറ്റ് എഞ്ചിനിയർ  ഹർകേഷ് മീണ, ലൈസൺ ഓഫീസർ കെ. സേതുമാധവൻ നായർ, റസിഡൻറ് എൻജിനീയർ യോഗേന്ദ്രപ്പ, നിർമ്മാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളായ അസിസ്റ്റൻറ് ജനറൽ മാനേജർ ഡി. സുധാകരൻ, സേഫ്റ്റി മാനേജർ വിജയ് റാത്തോഡ്, സർവ്വേ മാനേജർ എം. പ്രദീപ് മോഹൻ, ലെയിസ ഓഫിസർ ടി  മാധവൻ , ഹോസ്‌ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി ,ഡെപ്യൂട്ടി തഹസിൽദാർ പി വി തുളസി രാജ് പങ്കെടുത്തു.
 യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോയ കെ.കെ., ജില്ലാ പഞ്ചായത്തംഗം സബീഷ് കെ., കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ലതാ ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ പ്രശാന്ത് എം., രാജൻ അത്തിക്കോത്ത്, രതീഷ് കെ.വി., രേഷ്മ രാജൻ, കാഞ്ഞങ്ങാട് ട്രാഫിക് സബ് ഇൻസ്പെക്ടർ ജയരാജൻ പി., അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്യു വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിജ എം.പി. 
 പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. കെ. രാജ്മോഹൻ, അഡ്വ. പി.വി. സുരേഷ്, എൻ. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുഞ്ഞി, പി.പി. രാജു, കെ.എസ്. പീറ്റർ, അഡ്വ. കെ.വി. രാമചന്ദ്രൻ, സി.വി. തമ്പാൻ, അഡ്വ. നിസാം ഫലാഹ്, വിനോദ് കുമാർ, ഷാജി മാവുങ്കാൽ, ശശിധരൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

 
Reactions

Post a Comment

0 Comments