സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ
പ്രതി അറസ്റ്റിൽ. ദേശീയ പാത സർവീസ്
റോഡിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ രണ്ടാമത്തെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 22 ന്
വൈകിട്ട് മഞ്ചേശ്വരം ഹോസംങ്കടി സർവീസ് റോഡിൽ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിൽ രണ്ടാം പ്രതി കുമ്പള ബംബ്രണ ഇന്ദു ഗുരി വീട്ടിൽ സുധീഷിനെയാണ് 27 മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി കുമ്പള ബംബ്രാണ സ്വദേശി സന്ദീപിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ രണ്ടാം പ്രതിയെ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ ശബരി കൃഷ്ണൻ എ എസ് ഐ അജിത്ത് സി പി ഒ
0 Comments