കാഞ്ഞങ്ങാട്:നടുകടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാല് നോട്ടിക്കൽ മൈൽ അകലെ നടുകടലിൽ ബോട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
അടുക്കത്ത് ബയൽ ബീച്ചിലെ
കൃഷ്ണൻ്റെ മകൻ ബാബു കൃഷ്ണൻ 60 ആണ് മരിച്ചത്.
കുണ്ടുവലക്കാരൻ എന്ന ബോട്ടിൽ മൽസ്യബന്ധനത്തിനിടെ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു.
ബേക്കൽ തീരദേശ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
0 Comments