ഉദിനൂർ പരുത്തിച്ചാലിലെ എ. സി. മുഹമ്മദ് സബീർ 42 ആണ് അറസ്റ്റിലായത്.
കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഇടവുങ്കാലിൽ കാറിനെ കൈകാണിച്ചെങ്കിലും നിർത്താത്തതിനെ തുടർന്ന് കളനാടിന് സമീപത്തു വച്ച് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 14.37 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗലാപുരത്ത് ഉള്ള മുന്നയിൽ നിന്നും വാങ്ങിയതാണെന്നും നാട്ടിലേക്ക് വിൽപ്പനക്ക് കൊണ്ട് പോവുകയാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മേൽപ്പറമ്പ ഇൻസ്പെക്ടർ ടി. അഖിലിൻ്റെ നേതൃത്വത്തിലാണ് എം.ഡി.എം.എ പിടിച്ചത്.
0 Comments