Ticker

6/recent/ticker-posts

യുവതിയെയും ആണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കാസർകോട്: യുവതിയുടെയും ആണ്‍സുഹൃത്തിസുഹൃത്തിൻ്റെയും ഫോട്ടോ വീട്ടിനുള്ളിൽ നിന്നും പകർത്തിയ ശേഷം
 ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും  കവര്‍ന്ന കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 മുളിയാര്‍  പൊവ്വലിലെ ബി  ഷെരീഫ് 42,
ചെങ്കള സന്തോഷ് നഗറിലെ സാലിഹ് 22, ചെങ്കള നാലാം മെയില്‍ സ്വദേശികളായ ഉമ്മര്‍ മുക്താര്‍ 18, ഷിഹാന്‍ 20, ആലംപാടിയിലെ അബ്ദുല്‍ റഷീദ് 36 എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഷെരീഫ് മറ്റ് ചില  കേസുകളില്‍ പ്രതിയാണ്.  ആദൂര്‍, മേല്‍പ്പറമ്പ്  പൊലീസ് സ്റ്റേഷനുകളിലായി ഷെരീഫിനെതിരെ നാല് കേസുകളുണ്ട്.   ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വിദ്യാനഗറിലെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം  ആണ്‍സുഹൃത്തിനെയും യുവതിയെയും  തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കേസ്.യുവതിയില്‍ നിന്ന് രണ്ട് പവന്‍ മാലയും മോതിരവും 15,000 രൂപയും യുവാവില്‍ നിന്ന് 40,000 രൂപയും സംഘം തട്ടിയെടുത്തു.സംഭവത്തിന് ശേഷം ഇരുവരെയും ഫോണിലൂടെ  ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതായാണ് കേസ്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Reactions

Post a Comment

0 Comments