Ticker

6/recent/ticker-posts

ബസ് ഹമ്പ് ചാടിച്ചു, സീറ്റിൽ നിന്നും ഉയർന്നു പൊങ്ങിയ യാത്രക്കാരൻ്റെ തല ടോപ്പിൽ ഇടിച്ചു, സ്റ്റെപ്പിൽ വീണു, ഡ്രൈവർക്കെതിരെ കേസ്

കാസർകോട്: ബസ് ഹമ്പ് ചാടിച്ചതിനെ തുടർന്ന് സീറ്റിൽ നിന്നും ഉയർന്നു പൊങ്ങിയ യാത്രക്കാരൻ്റെ തല ബസിൻ്റെ ടോപ്പിൽ ഇടിച്ചു. ശേഷം യാത്രക്കാരൻ സ്റ്റെപ്പിൽ വീണു. യാത്രക്കാരന് പരിക്ക്. സംഭവവുമായി ബന്ധപെട്ട് കർണാടക കെ. എസ്. ആർ. ടി. സി ബസ്
 ഡ്രൈവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
കുഞ്ചത്തൂർ ഉദയവാർ ബല്യകട്യെയിലെ എസ്. ധനരാജിനാണ് 51 പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മൊഗ്രാൽ പുത്തൂർ ലീഗ് ഓഫീസിന് സമീപത്താണ് അപകടം.
ഹൊസങ്കടിയിൽ നിന്നും ചൗക്കിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ധനരാജ് ബസിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് ഹമ്പ് ചാടിച്ചതോടെ സീറ്റിൽ നിന്നും തെറിച്ച് മുകളിൽ ഇടിച്ചു ശേഷം ബസിൻ്റെ സ്റ്റെപ്പിൽ വീണെന്നാണ് പരാതി.
Reactions

Post a Comment

0 Comments