Ticker

6/recent/ticker-posts

ഡോക്ടറെ ഭീഷണിപ്പെടുത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട്:ഡോക്ടറെ 
ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ
 സ്ത്രീക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ആശുപത്രിയിൽ കയറി ഭീഷണിപ്പെടുത്തിയെന്ന മാവുങ്കാൽ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കെ.സി.ധനേഷിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് കേസെടുത്തത്.
ക്രമം തെറ്റിച്ച് കുട്ടിയെ പരിശോധിച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ പരാതി. ആശുപത്രിയുടെ അകത്ത് കയറി ബഹളം വെക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടയുകയും നിങ്ങളുടെ പണി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടർ പരാതിയിൽ പറഞ്ഞത്.
Reactions

Post a Comment

0 Comments