Ticker

6/recent/ticker-posts

ചിത്താരി യുവാവ് ദുബായിൽ കാറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:ചിത്താരി സ്വദേശിയായ യുവാവ് ദുബായിൽ കാറിൽ മരിച്ച നിലയിൽ. ഹൃദയാഘാതത്തെ
 തുടർന്ന് മരിച്ചതായാണ് വിവരം.
നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീൻ്റെ മകൻ ടി.വി. ഫിറോസ് 32 ആണ് മരിച്ചത്.
 യുവാവിനെ കാണാത്തതിനെ തുടർന്ന് ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ ദുബായിൽ ഇവർ നടത്തി വരുന്ന സൂപ്പർ മാർക്കറ്റിൻ്റെ പാർക്കിംഗിൽ രാത്രി 9 മണിയോടെ കാറിൽ ചാരി കിടക്കുന്നതായി കാണുകയായിരുന്നു.
പൊലീസ് എത്തി കാറിൻ്റെ ഗ്ലാസ് പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സഹോദരങ്ങളായ കെ.എം.സി.സി നേതാവ് അഷറഫ്, സൈനുദ്ദീൻ 
എന്നിവർക്കൊപ്പം ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.
മൃതദേഹം നാളെ നാട്ടിൽ എത്തിക്കാനാകുമെന്നാണ് കരുതുന്നത്.



Reactions

Post a Comment

0 Comments