Ticker

6/recent/ticker-posts

കണ്ടെയ്നർ ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു, വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്:കണ്ടെയ്നർ ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു, വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി . ഇന്ന് രാത്രി
വൈകിയാണ് അപകടം.
 ബന്തടുക്ക കുറ്റിക്കോൽ പുളിഞ്ചാലിൽ ആണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്.
കർണാടകയിൽ നിന്ന്കുടിവെള്ളപദ്ധതിക്കുള്ള പൈപ്പുമായി എത്തിയലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കേബിനിനുള്ളിൽ
കുടുങ്ങി കിടന്ന ഡ്രൈവറെ പരിക്കുക ളോടെ പുറത്തെടുത്ത് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലെ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കുറ്റിക്കോൽ പഞ്ചായത്തിലേക്ക് പൈപ്പുമായി വരികയായിരുന്നു.
Reactions

Post a Comment

0 Comments