ചിതറി യുവാവിനെ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി.
മഞ്ചേശ്വരം ഹൊസങ്കടിയിൽ കർണാടക സ്വദേശിയായ രമേശ് 45 ആണ് കൊല്ലപ്പെട്ടത്.
ഹൊസങ്കടി അംഗടിപ്പദവ് കെ.
നരസിംഹ മൂർത്തിയുടെ പഴയ ഇരു നില വീട്ടിനുള്ളിലാണ് തല ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ
ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലായിരുന്നു മൃതദേഹം. ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന കൃഷ്ണപ്പയാണ് ആദ്യം മൃതദേഹം കണ്ടത്.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന്
സംശയിക്കുന്ന രണ്ടു പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
0 Comments