Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി റിമാൻഡിൽ

കാഞ്ഞങ്ങാട് കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് പീഡനദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി  റിമാൻഡിൽ. ഹോസ്‌ദുർഗ് പൊലീസ് അറസ്റ്റു ചെയ്ത കണ്ണൂർ മുണ്ടേരി സ്വദേശി റിസ്വാനെ 25 യാണ് ഹോസ്‌ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. മംഗലാപുരത്ത് ജിമ്മിൽ പരിശീലകനായ പ്രതിമംഗലാപുരത്ത്
 പഠിക്കുന്ന വിദ്യാർഥിനിയെ കാഞ്ഞ ങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2025 ഓഗസ്റ്റിലാണ് സംഭവം. മംഗളൂരുവിലെ ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന സമയത്ത് പ്രതിയുമായി സൗഹൃദത്തിലായെന്നും സൗഹൃദം മു തലെടുത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നും വിദ്യാർഥിനി നൽകിയ പരാതിയിലുണ്ട്.  ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും വിദ്യാർഥിനി ഹൊസ്‌ദുർഗ് പൊലീസിൽ പറഞ്ഞിരുന്നു. സ്വർണവും പണവും കൈക്കലാക്കിയെന്നും വിദ്യാർഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കി. പിന്നാലെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments