കൂട്ടിയിടിച്ച് പരിക്കേറ്റ
യുവതി മരിച്ചു . ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.
ചെറുവത്തൂർ കുട്ടമത്തെ കഞ്ചിയിൽ വിനോദിനി 48യാണ് മരിച്ചത്.
സെപ്‌തം 15 ന് ഉച്ചക്ക് 2 മണിക്ക് കോത്തായിമുക്ക് പെൻ്റ് ഹോട്ടലിന് മുന്നിൽ വെച്ചായിരുന്നു അപകടം.
പയ്യന്നൂരിലേക്ക്
പോകുകയായിരുന്ന
വിനോദിനി സഞ്ചരിച്ച സ്‌കൂട്ടിയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന
ലോറി ഇടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ വിനോദിനിയെ ആദ്യം പയ്യന്നൂർ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നാളെ രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ട നടപടികൾക്ക്
ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
സംസ്ക്കാരം ഉച്ചക്ക്
12 മണിക്ക്.
0 Comments