കാസർകോട്:വീട്ടിൽ നിന്നും കളിക്കാൻ പുറത്തേക്ക് പോയ പത്ത് വയസുകാരനെ കാണാതായി. അണങ്കൂർ കെ.എച്ച് ഹൗസിൽ
ഷഹനവാസിൻ്റെ മകൻ എസ്.എ.
മുജാവിർ ഫറാജിനെയാണ് കാണാതായത്.
വൈകീട്ട് 5 മണിയോടെ കളിക്കാനായി വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു കുട്ടി. രാത്രി 7.30 മണിയോടെയാണ് കാണാതായി എന്ന് വ്യക്തമാകുന്നത്.
രാത്രി 11.30 മണിയോടെ മാതാവ് കെ. ഫാത്തിമത്ത് ശബ്ന കാസർകോട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments