Ticker

6/recent/ticker-posts

കാട്ട് പോത്ത് സ്കൂട്ടിയിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ഗുരുതരം

കാഞ്ഞങ്ങാട്:കാട്ട് പോത്ത് സ്കൂട്ടിയിൽ
 ഇടിച്ച് നഴ്സിംഗ്
 വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.സ്കൂട്ടർ ഓടിച്ച യുവാവും പരിക്കേറ്റ് ചികിൽസയിലാണ്.
കുറ്റിക്കോൽ കരിവേടകം തങ്കേത്തടുക്കം സി.എം. ജിതുന19 ക്കാണ് ഗുരുതര പരിക്കുള്ളത് .
മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടി ഓടിച്ച ആലത്തുംകടവിലെ അമൽ രാജ്  പി നിസ്സാര പരിക്കുകളോടെ ചെർക്കള സി.എം ഹാസ്പ്പിറ്റലിൽ ചികിൽസയിലാണ്.
 ഇന്ന് പുലർച്ചെ 5.30 ന്
ബോവിക്കാനം മഞ്ചക്കല്ലിൽ ആണ് അപകടം.
 മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ ബി.എസ് സി വിദ്യാർത്ഥിനിയായ ജിതുനയെ  കൊണ്ട്  വിടുന്നതിനിടയിലാണ് കാട്ടുപോത്ത് സ്കൂട്ടറിൽ ഇടിച്ചത്.
Reactions

Post a Comment

0 Comments