Ticker

6/recent/ticker-posts

ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരഞ്ഞ നിരവധി പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരയുകയും ഗൗൺ ലോഡ് ചെയ്ത് കാണുകയും ഷെയർ ചെയ്യുകയും ചെയ്ത
 നിരവധി പേർ പൊലീസ് പിടിയിൽ. ഏഴ് പേർ ഇന്ന് പിടിയിലായി.
മഡിയനിൽ നിന്നും ഹോസ്ദുർഗ് പൊലീസ് ഉത്തർ പ്രദേശ് സ്വദേശിയായ 26കാരനിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട ഫോൺ പിടികൂടി കേസെടുത്തു.
ഉദ്യാവാർ സ്വദേശിയായ 18 കാരനെ കുട്ടികളുടെ നഗ്ന വീഡിയോ ഗൗൺ ലോഡ് ചെയ്തതിന് മഞ്ചേശ്വരം പൊലീസ് പിടികൂടി കേസെടുത്തു.
ആലപ്പുഴ സ്വദേശിയായ 47 കാരനെ മൗവ്വലിൽ നിന്നും ബേക്കൽ പൊലീസ് പിടികൂടി അശ്ലീല വീഡിയോ കണ്ട ഫോൺ പിടിച്ചെടുത്തു.
മാലോം അതിരുമാവ് സ്വദേശിയായ 25കാരനെ ഫോൺ സഹിതം വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി കേസെടുത്തു.
പുത്തിഗെ ഉജ്ജംപദവ് സ്വദേശിയായ 28 കാരനെ കുമ്പള പൊലീസ് പിടികൂടി. പെർണ സ്വദേശിയായ 44 കാരനെ കുമ്പള പൊലീസ് രാവിലെ പിടികൂടിയിരുന്നു. മാങ്ങാട് സ്വദേശിയായ 43 കാരനെ കാഞ്ഞങ്ങാട് മൽസ്യമാർക്കറ്റ് പരിസരത്ത് നിന്നും ഹോസ്ദുർഗ് പൊലീസ് ഫോൺ സഹിതം പിടികൂടി കേസെടുത്തു.
Reactions

Post a Comment

0 Comments