Ticker

6/recent/ticker-posts

ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി 22 കാരിയിൽ നിന്നും 24 പവൻ സ്വർണം കൈക്കലാക്കി,തിരികെ ചോദിച്ചപ്പോൾ കാറിനുള്ളിൽ മർദ്ദനം

കാസർകോട്: യുവതിയോടൊപ്പമുള്ള
ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി
 22 കാരിയിൽ നിന്നും 24 പവൻ സ്വർണ ഭരണങ്ങൾ കൈക്കലാക്കി
തിരികെ ചോദിച്ച യുവതിയെ
കാറിനുള്ളിൽ തടഞ്ഞുവച്ച് മർദ്ദിച്ചു.
കൂടൽ മർക്കള സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കാസർകോട് സ്വദേശി യൂസഫ് ഇർഷാദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
 അന്യയാക്കാരിയുടെ കയ്യിൽ നിന്നും അവരുടെ ഉമ്മയുടെ 24 പവൻ സ്വർണം വാങ്ങിസ്വർണം തിരികെ ചോദിച്ചപ്പോൾ  തിരികെ നൽകാതെ ചതിച്ചുവെന്നും കഴിഞ്ഞ
17 ന് ബന്തിയോട് വെച്ച് കാറിൽ തടഞ്ഞു നിർത്തി മുഖത്തും തലയിലും കൈകൾ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറിലെ വിവരങ്ങൾ.
പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments