Ticker

6/recent/ticker-posts

ബേക്കലിൽ ടൂറിസ്റ്റ് ബസ് തല കീഴായി മറിഞ്ഞു 30 ഓളം പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട്:ബേക്കലിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്
 തല കീഴായി മറിഞ്ഞു. 30 ഓളം പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം.
ഇന്ന് പുലർച്ചെ സംസ്ഥാന പാതയിൽ ബേക്കൽ പാലത്തിനടുത്താണ് അപകടം.
ഗോവയിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രകഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. റോഡരികിലേക്ക് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളടക്കം
36 പേരാണ് ബസിൽ ഉണ്ടായിരുന്നത്. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തി. ബേക്കൽ പൊലീസും സ്ഥലത്തെത്തി.
പരിക്കേറ്റവരെ ഉദുമയിലെയും കാസർകോട്ടേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
Reactions

Post a Comment

0 Comments