രാജപുരം ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലടുത്ത ബൈക്ക് അമ്പലത്തറയിൽ എത്തിക്കുന്നതിനായി പൊലീസ് എറണാകുളത്തേക്ക് പോയി. ബൈക്കിൽ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴിനൽകിയിരുന്നു.
റിമാൻഡിലുള്ള
കൊല്ലം സ്വദേശി രാഹുലിൻ്റെ 35
ബൈക്കാണ് പിടികൂടിയത്. പ്രതി എറണാകുളത്തെ
ബൈക്ക്റൈഡറാണ്.
ഭർതൃ മതിയെ പീഡിപ്പിച്ച്
ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കേസെടുത്ത അമ്പലത്തറ പൊലീസ് ഫേസ്ബുക്ക് സുഹൃത്തിനെ പിടികൂടുകയായിരുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതിഭർതൃമതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെയും പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. പീഡനം തുടർന്ന തോടെയുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പ് വഴി അയച്ചു കൊടുത്തു. പ്രതിയുവതിയോട് പേര് മാറ്റി പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. ഫേസ്ബുക്കിലെ പ്രൊഫൈലിൽ വ്യാജ ഫോട്ടോ നൽകി തുടർന്നായിരുന്നു യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ പേരും പ്രതി സ്വീകരിച്ചു.
0 Comments