Ticker

6/recent/ticker-posts

നീലേശ്വരത്ത് വൻ ലഹരി വേട്ട കാൽകോടി രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ, പിടികൂടിയത് പഞ്ചാബിൽ നിന്നും കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന്

കാഞ്ഞങ്ങാട്:നീലേശ്വരത്ത് വൻ ലഹരി വേട്ട കാൽകോടി രൂപ വില വരുന്ന അരക്കിലോയിലേറെ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ.
പിടികൂടിയത് പഞ്ചാബിൽ നിന്നും കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന്. മംഗള എക്സ്പ്രസിൽ ഇന്ന് ഉച്ചക്ക് നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു .
ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ഉപ്പള സോങ്കാൽ സ്വദേശികളായ
 അഹമ്മദ് റുക്ഷാദ് 33,
അബ്ദുൾ ഹമീദ് 30 എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എ.എസ്. പി , കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എന്നിവരുടെ മേൽനോട്ടത്തിൽ ഡാൻസാഫ് ടീമും നീലേശ്വരം പൊലീസും ചേർന്നാണ് പ്രതികളെ കുടുക്കിയത്.
മൊത്തം 697 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്.
ജില്ലാ പൊലീസ് മേധാവിയുടെ കർശന നിർദ്ദേശപ്രകാരം നർകോട്ടിക് സെൽ കാസർകോട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്  അച്ചുത് അശോക്, ഡിവൈഎസ്‌പി  ബാലകൃഷ്ണൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

​പൊലീസ്ലീസ് സംഘത്തിൽ നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ സാബു, ഓമനക്കുട്ടൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രമേശൻ എന്നിവരും, ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ്  അംഗങ്ങളായ ഷൈജു, ആരിഫ്, സനൂപ്, രജീഷ് കാട്ടമ്പള്ളി, ഉണ്ണികൃഷ്ണൻ, റിതേഷ്, വിജേഷ്, അനീഷ്, ഭക്തസെൽവൻ എന്നിവരും ഉണ്ടായിരുന്നു.

Reactions

Post a Comment

0 Comments