Ticker

6/recent/ticker-posts

പഞ്ചായത്ത് ജീവനക്കാരൻ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:പഞ്ചായത്ത് ജീവനക്കാരനെ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.
പുതുക്കൈയിലെ നാരായണൻ്റെ മകൻ സി.വി.ഗോപിനാഥൻ 63 ആണ് മരിച്ചത്.
ചെറുവത്തൂർ പഞ്ചായത്തിൽ പാർട് ടൈം സ്വീപ്പർ ആയിരുന്നു.
ഇന്ന് വൈകീട്ട് 6 മണിയോടെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കഴിഞ്ഞ 25ന് രാത്രി 7 മണിക്ക് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിരുന്നില്ല.
ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments