കാഞ്ഞങ്ങാട്:
സ്കൂട്ടറിൽ കാർഇടിച്ചു യുവാവിന് സാരമായി പരിക്കേറ്റു. സംസ്ഥാന പാതയിൽ അതിഞ്ഞാൽ കോയാപള്ളിക്ക് സമീപമാണ് അപകടം. ബേക്കൽ ഭാഗത്ത് നിന്നും ബല്ലാകടപ്പുറത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന നീലകളറുള്ള ബലേനോ ഇടിക്കുകയായിരുന്നു.വിദ്യാനഗർ ചാല സി.സഫ് വാനാണ് 24 പരിക്കേറ്റത്. ബല്ലാകടപ്പുറത്തെ മദ്രസ അധ്യാപകനാണ്.
സുഹൃത്ത് ബല്ലാകടപ്പുറത്തെ എ.കെ. ഇസ്മയിലിൻ്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിലാണുള്ളത്.
0 Comments