Ticker

6/recent/ticker-posts

കെട്ടിടത്തിന് മുകളിൽ ഷീറ്റ് ഇടുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:കെട്ടിടത്തിന് മുകളിൽ ഷീറ്റ് ഇടുന്നതിനിടെ ഷീറ്റ് പൊട്ടി താഴെ വീണ് യുവാവ് മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വൈകീട്ട് 6 മണിയോടെ പടന്ന ഗണേഷ് മുക്കിലാണ് അപകടം.
കോഴിക്കോട് മുക്കം കൂടരഞ്ഞി സി.എ. അലിയുടെ മകൻ സി.എ.ഫിറോസ് 33 ആണ് മരിച്ചത്.
ഗണേഷ് മുക്കിൽ ജാഫറിൻ്റെ ഉടമസ്ഥയിലുള്ള ഗ്രാൻ്റ് ഓട്ടോ സ്പ ഗ്യാരേജിൻ്റെ മുകളിലെ നിലയിൽ ഷീറ്റ് ഇടുന്നതിനിടെ അബദ്ധത്തിൽ ഫൈബർ ഷീറ്റിൽ ചവിട്ടുകയുംഷീറ്റ് പൊട്ടി താഴെ വീഴുകയായിരുന്നു.
ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചന്തേര പൊലീസ് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Reactions

Post a Comment

0 Comments