Ticker

6/recent/ticker-posts

ബൈക്കിൻ്റെ പിറകിൽ നിന്നും തെറിച്ചു വീണ് ബാർബർ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: മോട്ടോർബൈക്കിൻ്റെ പിറകിൽ നിന്നും തെറിച്ചു വീണ് ബാർബർ തൊഴിലാളി മരിച്ചു. റോഡിൽ തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ചെറുവത്തൂർ തിമിരി പാലത്തറ മഞ്ജു നിവാസിൽ മുത്തുവിൻ്റെ മകൻ എം.കണ്ണൻ 62 ആണ് മരിച്ചത്. ചെറുവത്തൂരിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.
കഴിഞ്ഞ 7ന് രാത്രി 9 മണിക്ക് ചെറുവത്തൂരിലാണ് അപകടം.
ബാർബർ ഷോപ്പിന് മുന്നിൽ നിന്നും പാലത്തേരയിലുള്ള വീട്ടിലേക്ക് പോകാൻ മറ്റൊരാളുടെ ബൈക്കിൻ്റെ പിന്നിൽ കയറിയതായിരുന്നു.
പെട്ടന്ന് ബൈക്ക് മുന്നോട്ടെടുത്തപ്പോൾ റോഡിൽ തെറിച്ചു വീഴുകയായിരുന്നു.
ബൈക്ക് ഓടിച്ച ആൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments