കാഞ്ഞങ്ങാട്: നാടൻ പാട്ട് പാടാൻ പോയി കാണാതായ ഭർതൃമതി ദിവസങ്ങൾക്ക് ശേഷം പൊലീസിൽ നേരിട്ട് ഹാജാരായി. പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന്
പയ്യന്നൂർ വെള്ളൂരിലെ സൗണ്ട് ഓപ്പറേ റ്റർക്കൊപ്പം പോയി.
ചീമേനി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൊടക്കാട്
പുത്തിലോട്ട് സുനിൽ കുമാറിന്റെ ഭാര്യ ഹരിത 35 യാണ് സൗണ്ട് ഓപ്പറേറ്റർക്കൊപ്പം പോയത്. കഴിഞ്ഞ
ഒക്ടോബർ 19 ന് സന്ധ്യക്ക് 6.30 ന് നാടൻ പാട്ടു സംഘത്തോടൊപ്പം പാട്ടു പാടാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതാവുകയായിരുന്നു.
0 Comments