Ticker

6/recent/ticker-posts

സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു ടയർ പൊട്ടി

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ
 സന്ദീപ് വാര്യർ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കോഴിച്ചെനയിലെ ദേശീയപാത 66-ല്‍ പുലര്‍ച്ചെയോടെയായിരുന്നു അപകടം. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ടവരെ,
ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചന വെച്ച് ഞാൻ സഞ്ചരിച്ച വാഹനം ടയർ പൊട്ടി ഒരു അപകടത്തിൽപ്പെടുകയുണ്ടായി. എനിക്കോ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർക്കോ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാൻ കഴിഞ്ഞു. അതോടൊപ്പം തന്നെ, ഞങ്ങളുടെ വാഹനത്തിന് പിന്നിലായി വന്ന് കൂട്ടിയിടിച്ച മറ്റ് രണ്ട് കാറുകളിലെ കുടുംബങ്ങൾക്കും യാതൊരു പരിക്കുമേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.


Reactions

Post a Comment

0 Comments