Ticker

6/recent/ticker-posts

കൊലക്കേസിൽ അന്വേഷണ മിക കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിന് ഡി.ഐ.ജിയുടെ പ്രശംസ പത്രം

കാഞ്ഞങ്ങാട്: കൊലക്കേസ് പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിൽ അന്വേഷണ മികവ് പുലർത്തിയ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം.വി. അനിൽകുമാറിനെ കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക് പ്രശംസാ പത്രം നൽകി ആദരിച്ചു.
കണ്ണൂർ ടൗൺ പൊലീ സ്സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കെ നടത്തിയ സൂക്ഷ്‌മവും ശാസ്ത്രീയവുമായ 
അന്വേഷണം കേസിൽ നിർ ണായകമായിരുന്നു.
ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന
കൊലപാതകക്കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നു മുതൽ നാലു വരെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പി ഴയും വിധിച്ചിരുന്നു.
സങ്കീർണമായ കേസിൽ ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും അനിൽകുമാർ പുലർത്തിയ കൃത്യതയും പ്രഫഷണൽ മികവുമാണ് പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനിടയാക്കിയത്.
അന്വേഷണ മികവിനും നീതിനിർവഹണത്തിന് നൽകിയ സംഭാവനക്കുമുള്ള അംഗീകാരമാണ് ഡിഐജിയുടെ പ്രശംസാപത്രം.
Reactions

Post a Comment

0 Comments